മോദി സര്‍ക്കാരിന്റെ കീഴില്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു

Tuesday 28 August 2018 2:59 am IST

ന്യൂദല്‍ഹി: 2014 വര്‍ഷം വരെയുള്ള യുപിഎ സര്‍ക്കാരിന്റെ ഭരണകാലഘട്ടവുമായി താരതമ്യപ്പെടുത്തിയാല്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ(ഐഎംഎഫ്) റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.

മികച്ച പരിവര്‍ത്തനങ്ങളും പരിഷ്‌ക്കാരങ്ങളുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സംഭവിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം വന്‍ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് നട്ടം തിരിയുകയായിരുന്ന രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് മോദി ഭരണത്തില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടായിരിക്കുകയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സാമ്പത്തിക മേഖലയിലെ പഴയ സംവിധാനങ്ങളെ മുഴുവന്‍ തുടച്ച് നീക്കിയെന്നും സുതാര്യമാക്കിയെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.