കേരളത്തിനു പുറത്ത് കാശുകിട്ടാന്‍ മോദി വേണം, കേരളത്തില്‍ മോദിയില്ല,

Tuesday 28 August 2018 3:00 am IST

കൊച്ചി: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സഹായം തേടി  സംസ്ഥാന സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യം രണ്ടു തരത്തില്‍. കേരളത്തില്‍ നല്‍കിയ പരസ്യങ്ങളില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമില്ല. കേരളത്തിന് പുറത്തു നല്‍കിയ പരസ്യങ്ങളില്‍  മോദിക്കാണ് പ്രാധാന്യം.

ഇടതു സര്‍ക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ, അവസരവാദവും  രാഷ്ട്രീയ വിവേചനവും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.  മോദിയുടെ ലോക പ്രസിദ്ധി അവസരമാക്കി കേരളത്തിന് സാമ്പത്തിക സഹായം നേടാമെന്ന ലക്ഷ്യമിട്ടാണ് പരസ്യം. പക്ഷേ, കേരളത്തില്‍ മോദിയുടെ മുഖം കാണരുതെന്ന നിര്‍ബന്ധവും.  

എന്നാല്‍ പരസ്യത്തിലുമുണ്ട് അബദ്ധം. മലയാളത്തിലെ പരസ്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിന് നല്‍കൂ, മനുഷ്യ സഹായം എന്നാണ് തലക്കെട്ട്. മാനുഷിക സഹായം എന്നാണെങ്കിലേ സാമ്പത്തിക സഹായമാകൂ. മനുഷ്യ സഹായം കായിക സഹായം ചോദിക്കുന്നതു പോലെയാകും. ഇംഗ്ലീഷിലാകട്ടെ, 'നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വെള്ളപ്പൊക്കത്തെ പേടിയില്ല' എന്നാണ് തലക്കെട്ട്. തൊട്ടടുത്ത് പ്രധാനമന്ത്രി മോദിയുടെ ചിത്രവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.