ആര്‍എസ്എസിനെ മനസ്സിലാക്കണമെങ്കില്‍ രാഹുല്‍ ഇന്ത്യയെ അറിയണം

Tuesday 28 August 2018 3:03 am IST

ന്യൂദല്‍ഹി: ഇന്ത്യയെ ശരിക്ക് അറിയാതെ പോയതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആര്‍എസ്എസിനെ മനസ്സിലാക്കാന്‍ സാധിക്കാത്തതിന് കാരണമെന്ന് ആര്‍എസ്എസ്. മുസ്ലിം ബ്രദര്‍ഹുഡിന്റെതിന് സമാനമായ പ്രവര്‍ത്തനമാണ് ആര്‍എസ്എസ് ഇന്ത്യയില്‍ കാഴ്ചവെയ്ക്കുന്നതെന്ന രാഹുലിന്റെ വിദേശ സന്ദര്‍ശന വേളയിലെ പ്രസ്താവനയ്‌ക്കെതിരെയാണ് സംഘത്തിന്റെ പ്രതികരണം.

മുസ്ലിം ബ്രദര്‍ഹുഡിന്റെ ഉദ്യേശമെന്തെന്ന് രാഹുലിന് അറിയില്ല. ലോകം മുഴുവനും ഇസ്ലാമിക ഭീകരവാദത്തിന്റെ പിടിയിലാണ്. ഇക്കാര്യങ്ങളെക്കുറിച്ചും രാഹുലിന് അറിയില്ല. രാഹുല്‍ ആര്‍എസ്എസിനെതിരെ പ്രസ്താവന നടത്തുന്നത് ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊരു അറിവുമില്ലാത്തതിനാലാണ്, ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍കുമാര്‍ പറഞ്ഞു. 

ഇന്ത്യയെ തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍എസ്എസിനെയും മനസ്സിലാക്കാനാവില്ല. ലോകം മുഴുവനും ഒന്നാണെന്ന ഇന്ത്യയുടെ സംസ്‌ക്കാരം മനസ്സിലാക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിവില്ലെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. ലണ്ടനിലെ പരിപാടിയിലാണ് അറബ് ലോകത്തെ മുസ്ലിം ബ്രദര്‍ഹുഡിന് സമാനമാണ് ആര്‍എസ്എസ് പ്രവര്‍ത്തനമെന്ന വിവാദ പ്രസ്താവന രാഹുല്‍ഗാന്ധി നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.