വര്‍ക്കല: സംസ്ഥാനത്തെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശിവഗിരിയില്‍ ആഘോഷങ്ങള്‍ ഇല്ലാതെ ഗുരുദേവജയന്തി ആഘോഷം നടന്നു. പുലര്‍ച്ചെ പര്‍ണശാലയില്‍ ശാന്തിഹവനം കഴിഞ്ഞ് വിശേഷാല്‍ പൂജയും നടത്തി. തുടര്‍ന്ന് 7.15 ന് ശിവഗിരി മഠം മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തി.
ചതയദിനത്തോടനുബന്ധിച്ച് ഗുരുദേവനാമ ജപയജ്ഞമാണ് പ്രധാനമായും നടന്നത്. യജ്ഞത്തിന്റെ ഉദ്ഘാടനം മഠം ട്രഷറര്‍ സ്വാമി ശാരദാനന്ദ നിര്‍വഹിച്ചു. സന്യാസിമാരുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ നിന്നും ഗുരുദേവറിക്ഷാ പ്രയാണവും നടന്നു. റിക്ഷാ പ്രയാണത്തിന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സാന്ദ്രാനന്ദ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: