ബാഡ്മിന്റണില്‍ 36 വര്‍ഷത്തിനു ശേഷം സൈനയിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

Tuesday 28 August 2018 3:06 am IST

ജക്കാര്‍ത്ത: ഇന്ത്യയുടെ സൈന നെഹ്‌വാളിന് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെങ്കലം. വനിതകളുടെ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ തായ് സൂ യിങ്ങിനോട്  തോറ്റതിനെ തുടര്‍ന്നാണ് സൈനയ്ക്ക് വെങ്കലം ലഭിച്ചത്.

മുപ്പത്തിയാറു വര്‍ഷത്തിനു ശേഷം ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിന്റെ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സൈനയ്ക്ക് ലഭിച്ചു. 1982 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സയ്യദ് മോഡി പുരുഷന്മാരുടെ സിംഗിള്‍സില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു.

ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങിനെതിരായ സെമിയില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍ 17-21, 14-21. മത്സരം മുപ്പത്തിയാറു മിനിറ്റ് നീണ്ടു. നേരത്തെ ഒമ്പതു തവണ ഇവര്‍ ഏറ്റുമുട്ടിയപ്പോഴും വിജയം തായ് സൂ യിങ്ങിനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.