ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ പൂള് ബി യിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തായ്ലന്‍ഡിനെ തകര്‍ത്തു. ലീഗില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ഇതോടെ നാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി പൂള് ബിയില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലില്‍ കടന്നു.
റാണിയുടെ ഹാട്രിക്കാണ് അവസാന മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്. 37, 46, 56 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് റാണി ഹാട്രിക്ക് തികച്ചത്. 52-ാം മിനിറ്റില്‍ മോണിക്കയും 55 -ാം മിനിറ്റില്‍ നവ്ജ്യോത് കൗറും ഗോള്‍ നേടി.
ആദ്യ പകുതിയില്‍ തായ്ലന്ഡ് തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. ഗോളടിക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു. പക്ഷെ രണ്ടാം പകുതിയില്‍ ഇന്ത്യ അഞ്ചു ഗോളുകള്‍ നേടി തായ്ലന്‍ഡിനെ മുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: