കെവിൻ വധം; ചാക്കോയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

Tuesday 28 August 2018 8:07 am IST

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഷാനു ചാക്കോയുടെ പിതാവ് ചാക്കോയ്‌ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ഷാനുവുമായി ചാക്കോ നടത്തിയ യ ഗൂഢാലോചന കൊലപാതകത്തിലേക്ക് നയിച്ചത്. മുന്നേ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചാക്കോയ്‌ക്കെതിരെ ഗൂഢാലോചനാക്കുറ്റം മാത്രമായിരുന്നു ചുമത്തിയിരുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

സഹോദരി നീനുവുമായുള്ള പ്രണയമാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിനോട് ഷാനുവിന് ശത്രുതയുണ്ടാകാന്‍ കാരണം. കെവിനെയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച്‌ നീനുവിനെ വിട്ടുകിട്ടുന്നതിനായി വില പേശുകയായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 

കൊലപാതകക്കുറ്റത്തിന് പുറമേ ഈ കുറ്റവും വധ ശിക്ഷ ലഭിക്കുന്ന വകുപ്പാണ്. കെവിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കെവിനെ പുഴയിലേക്ക് ഓടിച്ച്‌ കൊണ്ടുപോയതായാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.