കുട്ടനാട്ടില്‍ മഹാശുചീകരണം ആരംഭിച്ചു

Tuesday 28 August 2018 10:07 am IST
ക്യാമ്പില്‍ കഴിയുന്ന ആരോഗ്യപ്രശ്‌നമില്ലാത്തവരും പ്രായമായവരും കുട്ടികളും ഒഴിച്ച് ബാക്കിയുള്ള കുട്ടനാട്ടുകാര്‍ ഇതില്‍ പങ്കാളികളാകും. കുട്ടനാട്ടിലെ താലൂക്കുകളില്‍ വിവിധ ഘട്ടങ്ങളായാണ് ശുചീകരണ പ്രവര്‍ത്തനം . പ്ലാസ്റ്റിക് മാലിന്യം എല്ലാം സംഭരിച്ച് കഴുകി സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ആലപ്പുഴ: കുട്ടനാട്ടിലെ മഹാശുചീകരണം ആരംഭിച്ചു. കുട്ടനാട്ടുകാരെ മുന്നില്‍ നിര്‍ത്തിയുള്ള ശുചീകരണമാണ് ലക്ഷ്യം. ഇന്നും നാളെയുമാണ് ശുചീകരണം. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇവരെയെല്ലാം 30ന് വീടുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 60,000 പേര്‍ ശുചീകരണത്തില്‍ പങ്കാളികളാകും. എന്നാല്‍ മറ്റു സ്ഥലങ്ങളിലേക്കാളും ക്ലേശകരമായിരിക്കും കുട്ടനാട്ടിലെ ശുചീകരണം. ഇപ്പോഴും കുട്ടനാട്ടിലെ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല

ക്യാമ്പില്‍ കഴിയുന്ന ആരോഗ്യപ്രശ്‌നമില്ലാത്തവരും പ്രായമായവരും കുട്ടികളും ഒഴിച്ച് ബാക്കിയുള്ള കുട്ടനാട്ടുകാര്‍ ഇതില്‍ പങ്കാളികളാകും. കുട്ടനാട്ടിലെ താലൂക്കുകളില്‍ വിവിധ ഘട്ടങ്ങളായാണ് ശുചീകരണ പ്രവര്‍ത്തനം . പ്ലാസ്റ്റിക് മാലിന്യം എല്ലാം സംഭരിച്ച് കഴുകി സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ബാര്‍ജുകള്‍,കേവുവള്ളങ്ങള്‍,അഞ്ഞൂറോളം വള്ളങ്ങള്‍,അയ്യായിരത്തോളം ഹൗസ് ബോട്ടുകള്‍ എന്നിവ കുട്ടനാട്ടുകാരെ താമസ സ്ഥലത്ത് എത്തിക്കാനുള്ള ഓപ്പറേഷനില്‍ പങ്കെടുക്കും. ഹൗസ് ബോട്ടുകളിലാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്നത്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡിലുമുണ്ടാകും. വീടുകളിലെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ സംഘം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനിയറിംഗ് വിഭാഗം വീടുകളുടെ ബലക്ഷയം പരിശോധിക്കും. ആദ്യം ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ വൃത്തിയാക്കും.

എല്ലാവര്‍ക്കും പ്രതിരോധമരുന്നു നല്‍കും. വീടുകളില്‍നിന്ന് ശേഖരിക്കുന്ന ചെളി ഒരേകേന്ദ്രത്തില്‍ സംഭരിക്കും. വീട് ശുചീകരണത്തിന് ഹൈപ്രഷര്‍ പമ്ബുകള്‍ ലഭ്യമാക്കും. അതിന് ശേഷം ഫിനോയില്‍ ഉപയോഗിച്ച് വീടുകള്‍ കഴുകണം. 40 ടണ്‍ നീറ്റുകക്ക സംഭരിച്ചിട്ടുണ്ട്. ഇന്ന് വരെ മടവീഴാത്ത മുഴുവന്‍ പാടശേഖരങ്ങളിലെയും വെള്ളം പമ്ബ് ചെയ്ത് വറ്റിക്കും. പ്രളയത്തില്‍ വീടുകളില്‍ കയറിയ പാമ്ബുകളെ പിടിക്കാന്‍ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രത്യേക സംഘം ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.