ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്നത് ക്രൂരത : സാലറി ചലഞ്ചിനെതിരെ വി.ടി.ബല്‍റാം

Tuesday 28 August 2018 10:57 am IST

കൊച്ചി : പ്രളയക്കെടുതിയില്‍ നിന്ന് പുതിയൊരു കേരളത്തെ പടുത്തുയര്‍ത്താന്‍ എല്ലാ മലയാളികളും ഒരുമാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ 'സാലറി ചലഞ്ചി'നെതിരെ കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ വി.ടി.ബല്‍റാം രംഗത്ത്. 

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകാര്യമാണെങ്കിലും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോട് ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ ആവശ്യപ്പെടുന്നത് അനുചിതം മാത്രമല്ല, ക്രൂരത കൂടിയാണെന്ന് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇങ്ങനെയൊരു ഫണ്ട് സമാഹരണത്തില്‍ മാത്രമായി നമ്മുടെ മുഴുവന്‍ സമയവും ഊര്‍ജ്ജവും ശ്രദ്ധയും ചെലവഴിക്കപ്പെടുന്നത് ഒരു വലിയ ദുരന്തമായിരിക്കുമെന്നും വി.ടി.ബല്‍റാം കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.