ന്യൂദൽഹി : ദൽഹിയിൽ വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ദൽഹിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിനടിയിൽ പെട്ട് പലയിടങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകൾ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ശക്തമായ മഴയെ തുടർന്ന് ഗുഡ്ഗാവിലെ സ്കൂളുകൾക്ക് ഇന്ന് അവധിയും നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ദൽഹി, ഉത്തർ പ്രദേശ്, ഈസ്റ്റ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്രയിലെ വിദർഭ മേഖല, പശ്ചിമബംഗാളിലെ സബ് ഹിമാലയൻ മേഖല, സിക്കിം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ത്രിപുര, കൊങ്കൺ തീരം, ഗോവ, തെലങ്കാന, കർണാടകൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങിളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: