ഐപി‌എസ് ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

Tuesday 28 August 2018 12:16 pm IST
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് ‌നാഥ് ബെഹ്റ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് തിങ്കളാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥരും ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്. 

സ്പീക്കറുടെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പീക്കറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ എംഎല്‍എ ആന്റണി രാജു ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് വി.എസ് അഭ്യര്‍ത്ഥിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.