കരുണാനിധിക്ക് ഭാരതരത്ന നൽകണമെന്ന് ഡിഎംകെ

Tuesday 28 August 2018 12:49 pm IST

ചെന്നൈ: ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലും തമിഴ് സിനിമയിലും സാഹിത്യത്തിലും നിറഞ്ഞു നിന്നിരുന്ന എം. കരുണാനിധിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

എംഎല്‍എയും പാര്‍ട്ടി പ്രചാരണ വിഭാഗം സെക്രട്ടറിയുമായ തിരുച്ചി ശിവയാണ് പ്രമേയം അവതരിപ്പിച്ചത്. കൗണ്‍സില്‍ യോഗം പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 94-ാം വയസ്സില്‍  ഈ മാസം ഏഴിനാണ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ അതുല്യവും അമൂല്യവുമായ സംഭാവനകള്‍ കണക്കിലെടുത്ത് മരണാനന്തര ബഹുമതിയായി ഭാരത രത്ന നല്‍കണം. പ്രമേയത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.