ലോക ബാങ്ക് പ്രതിനിധി സംഘം കേരളത്തിലേക്ക്

Tuesday 28 August 2018 2:23 pm IST

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ ലോക ബാങ്കിന്റെ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍.

ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും തുടര്‍ ചര്‍ച്ചകള്‍ക്കായി ലോക ബാങ്ക് പ്രതിനിധി സംഘം കേരളം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തെ പുനര്‍ സൃഷ്ടിക്കാന്‍ ഒരുലക്ഷം കോടി രൂപയോളം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് പണം അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അടിസ്ഥാന സൗകര്യ വികസനമേഖലകളുടെ പുനര്‍ നിര്‍മ്മാണം ചൂണ്ടിക്കാട്ടിയാകും കേരളം ലോകബാങ്കിന്റെ സഹായം തേടുക. കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ ലഭ്യമാക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.