മാവോയിസ്റ്റ് ബന്ധം: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്

Tuesday 28 August 2018 3:22 pm IST

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ്. ദല്‍ഹി,ഹൈദറാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി മാവോയിസ്റ്റു ബന്ധം ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടിലാണ് ചൊവ്വാഴ്ച പൂനെ പോലീസ് പരിശോധന നടത്തിയത്.  ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ള എലഗര്‍ എന്ന  സംഘടനയായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

റെയ്ഡിനെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്കു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.  വരവര റാവുവിനെ ഹൈദറാബാദില്‍ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും ഗോണ്‍സാല്‍വസിനെ മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്.  ഇവരെ ചോദ്യം ചെയ്ത് വരികയാണ്. 

നേരത്തെ ദല്‍ഹിയിലെ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖ, മുംബൈയില്‍ അരുണ്‍ പെരെര, അഭിഭാഷക സൂസന്‍ അബ്രഹാം, റാഞ്ചിയില്‍ സ്റ്റാന്‍ സ്വാമി, ഗോവയില്‍ ആനന്ദ് തെല്‍തുംബ്ദെ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയവ പോലിസ് പിടിച്ചെടുത്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യവകാര പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. 

ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും പോലിസ്  വ്യക്തമാക്കി. അറസ്റ്റിനെയും പോലിസിന്റെ അവകാവാദത്തെയും ചോദ്യം ചെയ്ത് വരവര റാവു അടക്കമുള്ള രംഗത്തുവന്നിരുന്നു. ഇപ്പോഴത്തെ റെയിഡ് നേരത്തെ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് പോലിസ് വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.