പ്ലാസ്റ്റിക് നിര്‍മാര്‍ജനം : ബ്രഹത് കർമ്മപദ്ധതിയുമായി ശ്രീശ്രീരവിശങ്കർ

Tuesday 28 August 2018 3:24 pm IST

കൊച്ചി: '' പ്ലാസ്റ്റിക് മാലിന്യ രഹിതകേരളം ..ഒപ്പം ചേരൂ  ..അണി ചേരൂ''  - കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞവുമായി ശ്രീശ്രീരവിശങ്കർജിയുടെ ബ്രഹത് കർമ്മ പദ്ധതിക്ക് തുടക്കമായി.  ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി വിവിധ മേഖലകളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളവും മറ്റു പാനീയങ്ങൾ തുടങ്ങിയവയുടെ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കൂമ്പാരങ്ങൾ, പ്രളയ ബാധിത മേഖലകളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ അതിശക്തമായ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുന്നു.

ആർട്ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് സന്നദ്ധ വാളണ്ടിയർമാർ ദുരിതാശ്വാസപ്രവർത്തനത്തിനൊപ്പം പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിലും പങ്കാളികളാകും. എല്ലാത്തരം പ്ലാസ്റ്റിക്കുകളും തരംതിരിച്ച് അതാതിടങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ശേഖരിച്ചു വെക്കുകയാണ് ചെയ്യുന്നത്. ബംഗളുരു ആശ്രമത്തിന്റെ  നിയന്ത്രണത്തിൽ  പ്ളാസ്റ്റിക് സംസ്കരണകേന്ദ്രങ്ങളിലേക്ക്‌  പിന്നീട് എത്തിക്കുന്നതാണ് .

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമുള്ള ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങൾക്കും, സംസ്ഥാനത്തെ മുഴുവൻ ആർട്ട് ഓഫ് ലിവിംഗ് ടീച്ചർമാർക്കും, ഉപകേന്ദ്രങ്ങൾക്കും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനവുമായി  സഹകരണമുറപ്പാക്കാൻ നിർദ്ദേശം നൽകിയതായി   ആർട്ട് ഓഫ് ലിവിംഗ് കേരള സംസ്ഥാന ചെയർമാൻ എസ്.എസ് ചന്ദ്രസാബു പറഞ്ഞു.

ആർട്ട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ നടക്കുന്ന ഈ സദുദ്യമത്തിൽ  പങ്കാളികളാവാൻ സാമൂഹ്യ ബോധവും രാജ്യസ്നേഹവുമുള്ള എല്ലാ വ്യക്തികളെയും  സംഘടനകളെയും  സന്നദ്ധപ്രവർത്തകരെയും  ശ്രീശ്രീരവിശങ്കർ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്‌  ബന്ധപ്പെടുക 9447463491.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.