മാനസരോവര്‍ തീര്‍ഥാടകര്‍ ഒറ്റപ്പെട്ടു

Tuesday 28 August 2018 4:12 pm IST
തീര്‍ഥാടകര്‍ സഞ്ചരിച്ച ആറു ബസുകളും എസ്‌യുവികളുമാണ് റോഡ് ഇല്ലാതായതോടെ നിര്‍ത്തിയിട്ടിരിക്കുന്നത്. റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ചെന്നൈ:   കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും റോഡ് ഒലിച്ചു പോയതിനെ തുടര്‍ന്ന് മാനസരോവര്‍ തീര്‍ഥാടകരായ 150  ഇന്ത്യക്കാര്‍ തിബത്തില്‍ ഒറ്റപ്പെട്ടു. ഭക്ഷണവും വെള്ളവും ലഭിക്കാതെ, ഇവര്‍ ഒറ്റപ്പെട്ടു പോയ സ്ഥലമേതെന്നും വ്യക്തമല്ല.

സാഗാ, കെറുങ്ങ് നഗരങ്ങള്‍ക്കിടയിലാണ് ഒറ്റപ്പെട്ടതെന്ന് സംഘാംഗങ്ങളിലൊരാളായ വെങ്കടസുബ്രഹ്മണ്യം അറിയിച്ചു. തീര്‍ഥാടകര്‍ സഞ്ചരിച്ച  ആറു ബസുകളും എസ്‌യുവികളുമാണ് റോഡ് ഇല്ലാതായതോടെ നിര്‍ത്തിയിട്ടിരിക്കുന്നത്. റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. 

നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ തകരാറിലായതോടെ ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടാനും ഒറ്റപ്പെട്ടു പോയ തീര്‍ഥാടകര്‍ക്ക് സാധിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.