ഇരിട്ടിയില്‍ ലീഗ് ഓഫീസില്‍ വന്‍ സ്ഫോടനം

Tuesday 28 August 2018 4:38 pm IST
സ്‌ഫോടനത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് കേടുപറ്റി. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കണ്ണൂര്‍: ഇരിട്ടിയില്‍ മുസ്ലീം ലീഗ് ഓഫീസില്‍ വന്‍ സ്‌ഫോടനം. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് കേടുപറ്റി. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

ഉടന്‍ തന്നെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്.  കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും പുറപ്പെട്ടിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.