ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം നല്‍കി

Tuesday 28 August 2018 4:51 pm IST
കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധനത്തിനു പോകുന്നവര്‍ ജാഗ്രത ഉറപ്പ് വരുത്തേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറ് ദിശകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍  ജാഗ്രത നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധനത്തിനു പോകുന്നവര്‍ ജാഗ്രത ഉറപ്പ് വരുത്തേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. എന്നാല്‍ ചിലപ്പോള്‍ അതില്‍ കൂടാനും സാധ്യതയുണ്ട്. അതോടൊപ്പം കടല്‍ പ്രക്ഷുദ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.