'സേവാഭാരതി' സേവനത്തിന്റെ മറുവാക്ക്

Wednesday 29 August 2018 1:02 am IST
പാലറ എന്ന തുരുത്തില്‍ ഒറ്റപ്പെട്ട 100 ഓളം പേരെ രക്ഷിക്കാനിറങ്ങിയത് 6-7 പേരുടെ സംഘമായിരുന്നു. എന്നാല്‍ ഉച്ചയോടെ കടുങ്ങല്ലൂര്‍ പീടികപടിയിലൂടെ വെള്ളം ശക്തമായി ഒഴുകി നടവഴികളെ തകര്‍ത്തു. അതിഭീകരത കണ്‍മുന്നില്‍ ജലശക്തിയായി മാറുന്നതു കണ്ട പ്രവര്‍ത്തകര്‍ പിന്നെ നടത്തിയത് ലോകം നമിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ്.
"സേവാഭാരതിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു"

സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ആഗസ്റ്റ് 14 മുതല്‍ തുടങ്ങിയ  ശക്തമായ മഴയില്‍ ഇടുക്കിയില്‍നിന്നുള്ള വാര്‍ത്തകളും വയനാട്ടില്‍നിന്നുള്ള വാര്‍ത്തകളും പെരിയാര്‍ തീരത്തുള്ളവര്‍ കേട്ടുതുടങ്ങുമ്പോഴേക്കും വെള്ളം കലിതുള്ളിത്തുടങ്ങിയിരുന്നു. ജൂണ്‍-ജൂലൈ മാസങ്ങളിലെ മഴയില്‍ വെള്ളം കയറിയ ആലുവ തീരത്തിലുള്ളവര്‍ ആശ്വസിക്കുംമുന്‍പ് പെരിയാര്‍ ഉയര്‍ന്നുപൊങ്ങുകയായിരുന്നു. 

ആഗസ്റ്റ് 15 ന് രാവിലെ മുതല്‍ ആളുകള്‍ അപകടം മണത്തു. സേവാഭാരതി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പല തുരുത്തുകളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ചെറിയ വള്ളവുമായി ഇറങ്ങുകയാണ് ആദ്യം ചെയ്തത്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്എസ് സംസ്ഥാന നേതാവുമായ സജീവ് രക്ഷാപ്രവര്‍ത്തന അനുഭവം അമ്പരപ്പോടെയാണ് വിശദീകരിച്ചത്:

പാലറ എന്ന തുരുത്തില്‍ ഒറ്റപ്പെട്ട 100 ഓളം പേരെ രക്ഷിക്കാനിറങ്ങിയത് 6-7 പേരുടെ സംഘമായിരുന്നു. എന്നാല്‍ ഉച്ചയോടെ കടുങ്ങല്ലൂര്‍ പീടികപടിയിലൂടെ വെള്ളം ശക്തമായി ഒഴുകി നടവഴികളെ തകര്‍ത്തു. അതിഭീകരത കണ്‍മുന്നില്‍ ജലശക്തിയായി മാറുന്നതു കണ്ട പ്രവര്‍ത്തകര്‍ പിന്നെ നടത്തിയത് ലോകം നമിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം വൈകിയതും, വേണ്ടത്ര രക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് തടസ്സമായില്ല. 16 ന് രാവിലെ 19 ന് രാത്രി 7 മണിവരെ അവസാന ആളെയും രക്ഷിക്കുന്നതുവരെ വെള്ളത്തില്‍ നിലയുറപ്പിച്ച് വെറും കയ്യും കയറുമായി 40 പേരുടെ പരിശ്രമം. 

ഇതിനിടെ കേട്ടറിഞ്ഞ് എറണാകുളം മരട് നെട്ടൂരില്‍നിന്ന് വിഷ്ണുവും കൂട്ടരും ബോട്ട്ക്ലബ്ബിന്റെ ബോട്ട് എത്തിച്ചു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരടങ്ങുന്ന സംഘത്തിന്റെ അനുഭവപരിചയം ഏറെ ഗുണകരമായി. വഴികള്‍ക്കിടയിലുള്ള മതിലുകള്‍ ചാടി വെള്ളത്തിലൂടെ മുങ്ങിയാണ് നാവികര്‍ കയറുകെട്ടി കുത്തൊഴുക്കില്‍പ്പെടാതെ ബോട്ടുകളെ പിടിച്ചുനിര്‍ത്തിയത്. കയാക്കിങ് ക്ലബ്ബിന്റെ രണ്ട് ബോട്ട് അടക്കം 9 ബോട്ടുകള്‍ 300 ലേറെപ്പേരെ രക്ഷിച്ചു. ഇടുങ്ങിയ പ്രദേശങ്ങളില്‍ ബോട്ട് ചെല്ലാത്തതിനാല്‍ വെള്ളത്തിലൂടെ ഒഴുക്കിനെതിരെ നാല് കിലോമീറ്റര്‍വരെ ഉള്ളിലേക്ക് പോയി രക്ഷാപ്രവര്‍ത്തനം നടത്തി. വിജയ്, ബാസ്, ജിഗേഷ്, അമല്‍ ഗോവിന്ദ്, വിജയ്, ദീപക് ശങ്കര്‍ എന്നീ ചെറുപ്പക്കാരുടെ അക്ഷീണ പരിശ്രമം മരണത്തെ മുഖാമുഖം കണ്ടായിരുന്നു. 

കൂട്ടക്കരച്ചിലുയരുന്ന വീടുകള്‍, 92 വയസ്സുള്ള വൃദ്ധര്‍. ഒരു വീടിന് പുറകിലുള്ള നാലഞ്ച് വീടുകളിലുള്ളവരെ രക്ഷിക്കാനായി മതിലുകള്‍ ചവിട്ടിപ്പൊളിച്ച് വഴിയുണ്ടാക്കി. കസേരയില്‍ ഇരുത്തി ആളുകളെ ഒരുവിധം ബോട്ടില്‍ കയറ്റി. ഇതിനിടെ ദീപകിന്റെ കാല് കുപ്പിച്ചില്ല് കയറി കീറി രക്തം ചീറ്റുന്നു. വെള്ളം താഴ്ന്ന പ്രദേശത്തുനിന്ന് കാറില്‍ ആശുപത്രിയില്‍ പോകവേ കാറ് കേടാവുന്നു. 

മതിലുകളിലിടിച്ച് ബോട്ടുകള്‍ ചളുങ്ങുമ്പോഴും പതറാതെ നിന്ന ബോട്ടുടമകളെ സജീവന്‍ നന്ദിയോടെ സ്മരിച്ചു. രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് സെര്‍ച്ച്‌ലൈറ്റും ടോര്‍ച്ചും ഇല്ലാത്ത ഫയര്‍ഫോഴ്‌സിന്റെ അപര്യാപ്തത അമ്പരപ്പിച്ചു. ഇതിനിടെ കഴുത്തറ്റം വെള്ളത്തില്‍ നീന്തി രക്ഷാപ്രവര്‍ത്തനത്തിന് സെര്‍ച്ച് ലൈറ്റും ടോര്‍ച്ചും ഇല്ലാത്ത ഫയര്‍ഫോഴ്‌സിന്റെ അപര്യാപ്തത അമ്പരപ്പിച്ചു.

 ഇതിനിടെ കഴുത്തറ്റം വെള്ളത്തില്‍ നീന്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച 40 ഓളം പ്രവര്‍ത്തകര്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയത് പ്രധാനപ്രവര്‍ത്തകരെ ദുഃഖത്തിലാഴ്ത്തി. ഒരുവിധം പിറ്റേന്ന് രാവിലെ അവരെ രക്ഷപ്പെടുത്തി. പ്രശസ്തമായ മാതൃശക്തി ബാലികാസദനത്തിലെ 23 കുട്ടികളെ ആര്‍എസ്എസ് പ്രവര്‍ത്തകരായ ശ്രീജിത്തും വിഭാഗ് പ്രചാരക് അനീഷും ചേര്‍ന്ന് അദ്ഭുതകരമായി രക്ഷിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.