ആലുവയിലെ സേവനങ്ങള്‍

Wednesday 29 August 2018 1:03 am IST
ഇരുന്നൂറ്റി പതിനഞ്ച് പേരെ രക്ഷിച്ച് 1500 വീടുകളില്‍ ഭക്ഷണം എത്തിച്ച് കോതമംഗലം സേവാഭാരതി മാതൃകയായി. ഒരു ഹോസ്റ്റലിലെ 13 പേരെ രക്ഷിച്ചത് അതിസാഹസികത. ഇതിനിടെ 200 പ്രവര്‍ത്തകരെ മറ്റ് സ്ഥലങ്ങളിലേക്ക് സേവനത്തിനും അയച്ചു.

'സേവാഭാരതി കൊട്ടിയൂര്‍ പേരാവൂരില്‍ നടത്തിയ അന്നദാനം'

സ്വന്തം വീട് തകര്‍ന്നിട്ടും സേവാനിരതനായി ആലുവ പറവൂര്‍ തത്തപ്പിള്ളി ഉദയന്‍. ഈ പ്രദേശങ്ങളില്‍ നിന്നും പള്ളൂരുത്തി, മരട്, കൊച്ചി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും 400 ലേറെപ്പേര്‍ നിലവില്‍ ശുചീകരണത്തിന് എത്തി. മൂവാറ്റുപുഴയില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആലുവ, കടുങ്ങല്ലൂര്‍ മേഖലയില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു.

ഇരുന്നൂറ്റി പതിനഞ്ച് പേരെ രക്ഷിച്ച് 1500 വീടുകളില്‍ ഭക്ഷണം എത്തിച്ച് കോതമംഗലം സേവാഭാരതി മാതൃകയായി. ഒരു ഹോസ്റ്റലിലെ 13 പേരെ രക്ഷിച്ചത് അതിസാഹസികത. ഇതിനിടെ 200 പ്രവര്‍ത്തകരെ മറ്റ് സ്ഥലങ്ങളിലേക്ക് സേവനത്തിനും അയച്ചു. തങ്കളം വിവേകാനന്ദ വിദ്യാലയം കേന്ദ്രീകരിച്ച് നേര്യമംഗലം, ചെമ്പന്‍കുഴി, മണിയന്‍പാറ കോളനികളെ രക്ഷിച്ചു. തൃക്കാരിയൂര്‍, ചാരുപാറ പ്രദേശത്ത് 100 വീട് ശുചിയാക്കി. 100 കിണറുകളും ശുചിയാക്കിക്കഴിഞ്ഞു. മൂവാറ്റുപുഴ പ്രദേശത്ത് കോലഞ്ചേരി, പെരുവംമൂഴി, കടമറ്റം മേഖലകളില്‍ 55 വീടുകള്‍, കുന്നത്തുനാട് 140 വീടുകള്‍ ശുചിയാക്കി. 30-ലേറെ വനിതാ പ്രവര്‍ത്തകര്‍ ശുചീകരണത്തിനായി പ്രവര്‍ത്തിക്കുന്നു. 

'ചേരാനല്ലൂരില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ വീടുകള്‍ വൃത്തിയാക്കുന്നു'

ചേരാനെല്ലൂരിലെ പ്രളയം

ആലുവയില്‍നിന്ന് കുതിച്ചെത്തിയ വെള്ളം ചെരാനെല്ലൂര്‍ പഞ്ചായത്തിനെ മുക്കിയപ്പോള്‍ 3500 വീടുകളും കുടുംബവും വഴിയാധാരമായി. നിലവില്‍ 17 കുടുംബങ്ങള്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കഴിയുകയാണ്. ഇവരുടെ വീട് താമസയോഗ്യമല്ലാത്ത വിധം ഇളകിയിരിക്കുന്നുവെന്ന് സേവാപ്രമുഖ് രാജീവ് പറഞ്ഞു. എട്ട് കുടുംബങ്ങള്‍ കൂടി ഇതേ അവസ്ഥയിലാണ്. 70 ലേറെ ഓടിട്ടവീടുകള്‍. വെള്ളത്തള്ളിച്ചയില്‍ വിള്ളല്‍ വീണിരിക്കുന്നു. 

ഈ ദുരന്തത്തിനിടയിലും നൂറുകണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വന്തം വീടുകള്‍ വെള്ളത്തിലായിട്ടും 1000 ലേറെ പേരെ രക്ഷിച്ചു. അമൃത സ്‌കൂള്‍ പുനരധിവാസ ക്യാമ്പില്‍ സേവനനിരതരായി. 70 പേര്‍, പറവൂര്‍, പാനായിക്കുളം, കടമക്കുടി, ആലുവ ഭാഗത്ത്  ശുചീകരണത്തിനും സ്വയം സമര്‍പ്പിച്ചു. നാശനഷ്ടങ്ങള്‍ വിവരിക്കാനവര്‍ക്ക് വാക്കുകളില്ല. ചേരാനല്ലൂര്‍ ഭാഗത്ത് 200-ലേറെ ടൂവീലര്‍, ഓട്ടോ, കാറുകളടക്കം വെള്ളം കയറി കേടായിരിക്കുന്നു. 

വീടുകളില്‍ ഒന്നാംനിലയ്‌ക്കൊപ്പം വെള്ളം കയറി പലതും തിരിച്ചെടുക്കാനാകാത്തവിധം നശിച്ചു. ആര്‍എസ്എസ് വിഭാഗ് ശാരീരിക് പ്രമുഖ് ശെല്‍വന്‍, നഗര്‍ കാര്യവാഹ് അരുണ്‍, മണ്ഡല്‍ കാര്യവാഹ് രാകേഷ്, കൊച്ചി മഹാനഗര്‍ ബൗദ്ധിക് പ്രമുഖ് രമേശ് എല്ലാവരുടെ വീടുകളും വെള്ളത്തില്‍ മുങ്ങിയപ്പോഴും അവരെല്ലാം അയല്‍പക്കക്കാരെ സാന്ത്വനിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.