അവസാനത്തെ ആളെയും സുരക്ഷിതരാക്കാന്‍

Wednesday 29 August 2018 1:06 am IST
രണ്ട് വീടുകളിലായി ഇവര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് ചങ്ങനാശേരിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചത്. ഇവരെ കണ്ടെത്തിയ ശേഷം മുളംചങ്ങാടത്തില്‍ കയറ്റി വൈക്കത്തില്ലത്ത് എത്തിക്കുകയായിരുന്നു. ചങ്ങാടത്തിനു മുകളില്‍ വലിയ പാത്രത്തില്‍ ഇരുത്തിയാണ് പ്രായമായ ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

"പ്രളയബാധിത പ്രദേശമായ തൃശ്ശൂര്‍ കുണ്ടൂര്‍, കൊച്ചുകടവ് എന്നീ സ്ഥലങ്ങളിലേക്ക് ശുചീകരണത്തിന് എത്തിയ സേവാഭാരതി മലപ്പുറം ജില്ലയിലെ പ്രവര്‍ത്തകരാണിവര്‍. ഒരു ദിവസത്തെ സേവാ പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ മാളയിലെത്തിയത്.പ്രദേശത്തെ ജനങ്ങളുടെ വിഷമാവസ്ഥ കണ്ടപ്പോള്‍ തങ്ങളുടെ ജോലിയും, കുടുംബവും മറ്റ് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് സേവനം അഞ്ചാം ദിവസത്തിലും തുടരുകയാണിവര്‍. മലപ്പുറം ആര്‍ എസ് എസ് ജില്ലാ സഹകാര്യവാഹ് ശ്രീനിവാസന്‍, മലപ്പുറം ഖണ്ഡ് കാര്യവാഹ് സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകരാണ് സേവാ പ്രവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നത്"

ക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വിശ്രമമില്ലാതെ ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍. കഴുത്തറ്റം വെള്ളത്തില്‍ മൂന്ന് കിലോമീറ്ററോളം നീന്തിയാണ് കോട്ടയം ജില്ലയിലെ നെടുമ്പ്രത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ നിരവധി പേരെ രക്ഷിച്ചത്. ഒറ്റപ്പെട്ട് വീടുകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കുകയായിരുന്നു അവര്‍.  

നെടുമ്പ്രം വൈക്കത്തില്ലത്ത് കോച്ചാരിമുക്ക് ഭാഗത്ത് അമ്പാടിയില്‍ ഹരീന്ദ്രന്റെ അമ്മ പി. കമലാക്ഷിയമ്മ (85), പുളിക്കീത്തറയില്‍ പി.എസ്. കമലാക്ഷി (97) എന്നിവരെ ചങ്ങാടത്തില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്.  ബോട്ടും വള്ളവും ഇല്ലെങ്കിലും സഹജീവികളെ രക്ഷിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവര്‍ക്ക് വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാനായത്.

രണ്ട് വീടുകളിലായി ഇവര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചാണ് ചങ്ങനാശേരിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചത്. ഇവരെ കണ്ടെത്തിയ ശേഷം മുളംചങ്ങാടത്തില്‍ കയറ്റി വൈക്കത്തില്ലത്ത് എത്തിക്കുകയായിരുന്നു. ചങ്ങാടത്തിനു മുകളില്‍ വലിയ പാത്രത്തില്‍ ഇരുത്തിയാണ് പ്രായമായ ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. അഞ്ചു മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. 

ഹൃദ്രോഗിയായ ഹരീന്ദ്രന്‍, അദ്ദേഹത്തെ പരിചരിക്കാനായി വീട്ടിലുണ്ടായിരുന്ന ഹോം നഴ്സ് രമണിയമ്മ എന്നിവരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. നിരണം പഞ്ചായത്ത്മുക്ക് തോട്ടടി, തേവേരി ഭാഗം എന്നിവിടങ്ങളില്‍  കഴുത്തറ്റം വെള്ളത്തില്‍ നീന്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷണവും വെള്ളവുമടക്കം വിതരണം ചെയ്തത്.

തൃക്കൊടിത്താനത്തെ  അരുണ്‍ എസ്. കുമാര്‍, ലെനിഷ്‌കുമാര്‍, സുഭാഷ് പി.വി, മനോജ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. നെടുമ്പ്രം, വെളിയനാട് പടിഞ്ഞാറെ മിത്രക്കരി,  കുന്നങ്കേരി, മിത്രക്കരി, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് 85 ഓളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.