ഏഷ്യന്‍ ഗെയിംസ്: ടേബിള്‍ ടെന്നിസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

Tuesday 28 August 2018 7:38 pm IST
ദക്ഷിണകൊറിയക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ ടീം പതറിയത്. 0-3 നായിരുന്നു ഇന്ത്യയുടെ തോല്‍വി.

ജക്കാര്‍ത്ത: ഇന്ത്യന്‍ പുരുഷ ടേബിള്‍ ടെന്നീസ് ടീം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ചു. സെമയില്‍ ദക്ഷിണ കൊറിയയോട് തോറ്റ ഇന്ത്യന്‍ ടീമിന് വെങ്കലം ലഭിച്ചു. ഇതാദ്യമായാണ് ഇന്ത്യ പുരുഷ ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്നത്.

ജി. സത്യന്‍, അചന്ത ശരത്ത് കമല്‍, അമല്‍രാജ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം സെമിയില്‍ കൊറിയയോട് 0-3 നാണ് കീഴടങ്ങിയത്.

ആദ്യ ഗെയിമില്‍ സത്യന്‍ കൊറിയയുടെ ലീയോട് തോറ്റു. സ്‌കോര്‍: 11-9, 9-11, 3-11, 3-11. രണ്ടാം മത്സരത്തില്‍ ശരത്ത് കമല്‍ യോങ്ങ് സിക് ജിയോങ്ങിനോട് പൊരുതിത്തോറ്റു. സ്‌കോര്‍: 9-11, 9-11, 11-6, 11-7, 8-11. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ അമല്‍ രാജ് , വൂജിന്‍ ജാങ്ങിന് കീഴടങ്ങി. സ്‌കോര്‍ 5-11, 7-11, 11-4, 7-11.

ജപ്പാനെ 3-1 ന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. സെമിയില്‍ കടന്നതോടെ ഇന്ത്യക്ക് മെഡല്‍ ഉറപ്പായി. 1958 ല്‍ ഏഷ്യന്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസ് ഉള്‍പ്പെടുത്തിയതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടുന്നത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ടേബിള്‍ ടെന്നീസിലെ ശക്തികേന്ദ്രങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.