ഹോക്കി: ലങ്കയെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ

Tuesday 28 August 2018 8:33 pm IST
ഇന്ത്യയ്ക്കായി ആകാശ്ദീപ് സിങ് ഡബിള്‍ ഹാട്രിക്ക് കുറിച്ചു. ആകാശിനെ കൂടാതെ ഹര്‍മന്‍പ്രീസ് സിങ്, രൂപീന്ദര്‍ പാല്‍, മന്‍ദീപ് സിങ് എന്നിവരും ഹാട്രിക്ക് തികച്ചു.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഹോങ്കോങ്ങിനു പിന്നാലെ ശ്രീലങ്കയേയും ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ. എതിരില്ലാത്ത 20 ഗോളുകള്‍ക്കാണ് ശ്രീലങ്കയെ തോല്‍പ്പിച്ച ഇന്ത്യ തുടര്‍ച്ചയായ അഞ്ചാമത്തെ ജയവും സ്വന്തമാക്കി.

ഇന്ത്യയ്ക്കായി ആകാശ്ദീപ് സിങ് ഡബിള്‍ ഹാട്രിക്ക് കുറിച്ചു. ആകാശിനെ കൂടാതെ ഹര്‍മന്‍പ്രീസ് സിങ്, രൂപീന്ദര്‍ പാല്‍, മന്‍ദീപ് സിങ് എന്നിവരും ഹാട്രിക്ക് തികച്ചു. ദില്‍പ്രീത് സിങ്, അമിത്ത് രോഹിദാസ്, വിവേക് സാഗര്‍, ലളിത് കുമാര്‍ എന്നിവരും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്നായി 76 ഗോളുകളാണ് ഇന്ത്യ എതിരാളികളുടെ വലയിലെത്തിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.