അഥയേല്‍ ത്വം അഹങ്കാരാല്‍

Wednesday 29 August 2018 1:08 am IST

അങ്ങനെയല്ല, ഞാന്‍ പറഞ്ഞതുപോലെയല്ല ചെയ്യേണ്ടത്, എന്ന് നീ കരുതുന്നുണ്ടോ? എങ്കില്‍ അത് നിന്റെ അഹങ്കാരം കൊണ്ടാണ്.

അഹങ്കാരാല്‍-നിനക്ക് എന്റെ വാക്ക് വിശ്വാസമില്ല എന്നര്‍ത്ഥം.

 നീ വിചാരിക്കുന്നുണ്ടാകാം. ''എനിക്ക് കുറച്ചൊക്കെ കാര്യങ്ങള്‍ അറിയാം. എന്താണ് കര്‍ത്തവ്യം, എന്താണ് അകര്‍ത്തവ്യം.'' എന്ന് എനിക്കും അറിയാം, നീ അഭിമാനിക്കുന്നുണ്ടാകാം. അതുകൊണ്ടായിരിക്കാം നീ എന്റെ അഭിപ്രായം അംഗീകരിക്കാത്തത്?

ന ശ്രോഷ്യസി, വിനങ്ഷ്യസി-നീ എന്റെ ഉപദേശം കേള്‍ക്കുന്നില്ലെങ്കില്‍-സ്വീകരിച്ച് അതുപോലെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍-വിധിയെ ഉല്ലംഘിച്ചുകൊണ്ട് നീ യുദ്ധം ചെയ്യുന്നില്ലെങ്കില്‍-എന്നെ പ്രസാദിപ്പിക്കുന്നില്ലെങ്കില്‍.

വിനങ്ക്ഷ്യസി-സ്വധര്‍മം ത്യജിച്ചതുകാരണം, നിനക്ക് പരമപുരുഷാര്‍ത്ഥം ലഭിക്കുകയില്ല. ധര്‍മത്യാഗംകൊണ്ട് നീ പതിതനാകും. ഇതാണ് ഒന്നാമത്തെ നാശം. സ്വധര്‍മം ഉപേക്ഷിക്കുന്നത് രണ്ടാമത്തെ നാശം, ഭിക്ഷാടനം എന്നത് പരമധര്‍മമാണ്, അതു സ്വീകരിച്ചാല്‍ മൂന്നാമത്തെ നാശം (പരധര്‍മേ ഭയാവഹഃ)

അര്‍ജുനാ, എന്റെ തത്ത്വജ്ഞാനം നേടി, എനിക്ക് ആരാധനയായി കര്‍മം ചെയ്യാത്തവര്‍ സംസാരസമുദ്രത്തിലെ വന്‍ ചുഴികളില്‍ പെട്ട്, പശു, പക്ഷി, മൃഗ, വൃക്ഷലതാദികളായി ജനിച്ചും മരിച്ചും കറങ്ങിക്കൊണ്ടിരിക്കും.

നീ യുദ്ധം ചെയ്യുന്നില്ലെങ്കില്‍, പ്രകൃതി നിന്നെക്കൊണ്ട് ചെയ്യിക്കും 

(അധ്യായം 18 ശ്ലോകം 59)

ക്രൂര കര്‍മം ചെയ്യില്ല എന്നാണ് നീ അഹങ്കാരം കാരണം തീരുമാനിക്കുന്നതെങ്കില്‍ നിന്റെ ഈ തീരുമാനം-ഏഷ;വ്യവസായഃ മിഥ്യാ- മിഥ്യയായിത്തീരും. കാരണം അതു ശാസ്ത്രവിരുദ്ധമാണ്. ആകാശത്തിലൂടെ നടന്നുപോകാം എന്ന് കരുതുന്നതുപോലെയാണ്; അതു നടപ്പില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.