സേവാഭാരതിക്ക് നന്ദി പറഞ്ഞ് സോഫിയുടെ പോസ്റ്റ്

Wednesday 29 August 2018 1:15 am IST
"seva post"

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുന്ന സേവാഭാരതിക്ക് നന്ദി പറഞ്ഞ് തിരുവല്ല സ്വദേശനി സോഫി ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ സഹായിച്ച പ്രവര്‍ത്തകരെപ്പറ്റി വികാരഭരിതയായി തന്നെയാണ് സോഫി പ്രതികരിച്ചിരിക്കുന്നത്. വീടും പരിസരവും സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റില്‍ നിന്ന്:

ഞാന്‍ അവരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അത് വലിയൊരു നന്ദികേടാകും. 

മുട്ടറ്റം ചെളിയില്‍ മുങ്ങിക്കിടന്ന എന്റെ വീട് വൃത്തിയാക്കി തന്ന സേവാഭാരതിയുടെ ഏല്ലാ ചേട്ടന്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്റെ സമീപത്തെ മുഴുവന്‍ വീടുകളും റോഡും എല്ലാം വൃത്തിയാക്കി തന്നതും സേവാഭാരതിയുടെ ചേട്ടന്‍മാരാണ്.  കിണര്‍ വറ്റിക്കാന്‍ നാളെയൊ മറ്റെന്നാളൊ വരാം എന്ന് പറഞ്ഞ് ദേഹം മുഴുവന്‍ ചെളിയുമായി പോകുന്ന അവരെ കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.

 ഈ പോസ്റ്റില്‍ സന്തോഷം പ്രകടിപ്പിച്ചവര്‍ ധാരാളം. ഇൗ പോസ്റ്റിന്റെ പേരില്‍ സോഫിയെ കടന്നാക്രമിക്കുന്നവരും അപഹസിക്കുന്നരും പരിഹസിക്കുന്നവരുമുണ്ട്.  പോസ്റ്റിലെ പേരുകളില്‍ നിന്ന് അവരുടെ എതിര്‍പ്പിന്റെ കാരണവും വ്യക്തം. പലരും വര്‍ഗീയമായാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. സേവാഭാരതിയാണ് ഒരു വശത്ത് എന്നതാണ് ഇതിനു കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.