കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് ആര്‍ട്ട് ഓഫ് ലിവിങ്ങ് കിറ്റ് നല്‍കി

Wednesday 29 August 2018 1:16 am IST

കൊച്ചി: പ്രളയബാധിത മേഖലകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആര്‍ട് ഓഫ് ലിവിങ്ങ് കേരളയുടെ നേതൃത്വത്തില്‍ സഹായമൊരുക്കി.  

അഞ്ച് കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയടങ്ങിയ  ഇരുപത്തിഅയ്യായിരത്തിലധികം കിറ്റുകള്‍ ദുരിതബാധിത മേഖലകളിലെ ഓരോ കുടുംബത്തിനും ഓണത്തോടനുബന്ധിച്ചു  നല്‍കി. പ്രവര്‍ത്തനം തുടരുകയാണ്.

വിവിധയിടങ്ങളില്‍  ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി  രണ്ടായിരത്തി അഞ്ഞൂറിലധികം ആര്‍ട് ഓഫ് ലിവിംഗ് സന്നദ്ധ വോളന്റിയര്‍മാര്‍ സേവാപ്രവര്‍ത്തനം നടത്തുന്നുണ്ട്.  

കൂടുതല്‍ അവശ്യ വസ്തുക്കള്‍  ബെംഗളൂരു ആശ്രമത്തില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്‍മാന്‍ ചന്ദ്രസാബു  പറഞ്ഞു.

പ്രളയബാധിത മേഖലകളില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്  ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം, മറ്റു പാനീയങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍, പ്രളയ ബാധിത മേഖലകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ നിര്‍മാര്‍ജനം ചെയ്യാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ശ്രമം. ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍  ദുരിതാശ്വാസപ്രവര്‍ത്തനത്തിനൊപ്പം പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിലും പങ്കാളികളാകും .

എല്ലാത്തരം പ്ലാസ്റ്റിക്കുകളും തരംതിരിച്ച് അതാതിടങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ശേഖരിക്കും. പിന്നീട് ബെംഗളൂരു ആശ്രമത്തിന്റെ  നിയന്ത്രണത്തില്‍  പ്‌ളാസ്റ്റിക് സംസ്‌കരണകേന്ദ്രങ്ങളിലേക്ക്  ഇവ എത്തിക്കും. വിവരങ്ങള്‍ക്ക് :  9447463491

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.