വീടുകളുടെ പുനര്‍നിര്‍മാണം: നഷ്ടം വിലയിരുത്തും

Wednesday 29 August 2018 1:17 am IST

തിരുവനന്തപുരം: പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ വേഗത്തില്‍ ഏറ്റെടുക്കുമെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തി വിവരശേഖരണം നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. 

വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും കമ്പ്യൂട്ടറധിഷ്ഠിതമായി വേഗത്തില്‍ പൂര്‍ത്തീകരിക്കാവുന്ന മൊബൈല്‍ ആപ്പ് സംവിധാനം ക്രമപ്പെടുത്തിയിട്ടുണ്ട്. വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് ദുരന്തബാധിതമായ എല്ലാ വീടുകളുടെയും  നിലവിലുള്ള സ്ഥിതി ഫോട്ടോഗ്രാഫ് അടക്കം രേഖപ്പെടുത്തി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സഹായവും പൊതുജനങ്ങളും തദ്ദേശസ്ഥാപനങ്ങളും നല്‍കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.