പ്രളയബാധിതര്‍ക്ക് ഒക്‌ടോബര്‍ 11 വരെ ഫീസ് കൂടാതെ പാസ്‌പോര്‍ട്ട് മാറ്റി നല്‍കും

Wednesday 29 August 2018 1:18 am IST

കൊച്ചി: കേരളത്തിലെ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, പാസ്‌പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും ഫീസ് കൂടാതെ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

വിസയ്ക്ക് അപേക്ഷിച്ചവര്‍, വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ തുടങ്ങി അടിയന്തരമായി പാസ്‌പോര്‍ട്ട് ആവശ്യമുള്ളവര്‍ അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലോ, പനമ്പിള്ളി നഗറിലെ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലോ എത്തിച്ചേരണം. ഒക്‌ടോബര്‍ 11 വരെ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ എന്ന് ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.