അയ്യന്‍കാളി ജയന്തി ആചരിച്ചു

Wednesday 29 August 2018 1:35 am IST

തിരുവനന്തപുരം: ദളിത് ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശില്‍പിയും സംഘാടകനും അയ്യന്‍കാളിയായിരുന്നുവെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. 

അയ്യന്‍കാളിയുടെ 155ാം ജന്മദിനത്തില്‍ വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ബി. സത്യന്‍ എംഎല്‍എ, പട്ടികജാതി വികസന ഡയറക്ടര്‍ പി.എം. അസ്ഗര്‍ അലി പാഷ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.