ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തിന്റെ കോമ്പൗണ്ട് ഇനത്തില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. ഇരു വിഭാഗങ്ങളുടെയും ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയയാണ് ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമുകളെ പരാജയപ്പെടുത്തിയത്.
ശക്തമായ പോരാട്ടം കണ്ട പുരുഷ ഫൈനലില്‍ ഇരു ടീമുകളും 229 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ തകര്‍ന്നു.
നേരത്തെ നടന്ന വനിതകളുടെ ഫൈനലിലും ഇന്ത്യക്ക് ദക്ഷിണ കൊറിയയെ മറികടക്കാനായില്ല. ഇരു ടീമുകളും 115 പോയിന്റ് വീതം നേടി സമനില പാലിച്ചു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീം കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: