എന്‍.ടി.ആറിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

Wednesday 29 August 2018 10:03 am IST
നെല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. അമിതവേഗത്തിലാണ് ഹരികൃഷ്ണ കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ(62) വാഹനപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. 

നെല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. അമിതവേഗത്തിലാണ് ഹരികൃഷ്ണ കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാത്തില്‍ ഡോര്‍ തുന്ന് പുറത്തേക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 7.30 ഓടെ മരണം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ സഹോദരനുമാണ്. തെലുങ്കിലെ പ്രമുഖ യുവതാരങ്ങളായ ജുനീയര്‍ എന്‍ടിആര്‍, നന്ദമുരീ കല്യാണ്‍ റാം എന്നിവര്‍ മക്കളാണ്.

എന്‍.ടി.രാമറാവുവിന്റെ നാലാമത്തെ മകനാണ് നന്ദമുരി ഹരികൃഷ്ണ. 2008ല്‍ രാജ്യസഭാംഗമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.