രാഹുല്‍ വയനാട്ടിലേക്കില്ല

Wednesday 29 August 2018 10:11 am IST
പ്രളയത്തെ രാഷ്ട്രീയവത്ക്കരിക്കാനില്ല. ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കാനും അവരോടൊപ്പം നില്‍ക്കാനുമാണ് താന്‍ വന്നതെന്നും രാഹുല്‍ പറഞ്ഞു.

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് യാത്ര റദ്ദാക്കി. പകരം സന്ദര്‍ശിക്കുക ഇടുക്കിയിലെ ചെറുതോണി പ്രദേശമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തല അറിയിച്ചു. രണ്ട് ദിവസത്തെ കേരള സന്ദര്‍ശത്തിനായി ഇന്നലെയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്. 

പ്രളയത്തെ രാഷ്ട്രീയവത്ക്കരിക്കാനില്ല. ജനങ്ങളുടെ ദുരിതം നേരിട്ട് മനസിലാക്കാനും അവരോടൊപ്പം നില്‍ക്കാനുമാണ് താന്‍ വന്നതെന്നും രാഹുല്‍ പറഞ്ഞു. ദുരന്തത്തില്‍ കേരളത്തിലെ ജനങ്ങള്‍ നടത്തിയ പോരാട്ടത്തില്‍ അഭിമാനിക്കുന്നു. കേരളത്തിലെ ഓരോ വ്യക്തികളും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും രാഹുല്‍ പറഞ്ഞു.

ആലപ്പുഴ, ചെങ്ങന്നൂര്‍ ആലുവ, പറവൂര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സന്ദര്‍ശിച്ചിരുന്നു. പ്രളയം ഒഴിഞ്ഞതിനാല്‍ ക്യാമ്പുകളില്‍ താമസിച്ചിരുന്ന ബഹുഭൂരിപക്ഷവും വീടുകളിലേക്ക് മടങ്ങിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.