കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Wednesday 29 August 2018 10:44 am IST
മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്നാണ് സൂചന.

മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുനിവാര്‍ഡി ഗ്രാമത്തിലെ ജനങ്ങളെ ഒഴിപ്പിച്ചു. ജില്ലയിലെ ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി റദ്ദാക്കി. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.