രാഹുലിന് മറുപടി; രാജ്യസുരക്ഷയാണ് രാഷ്ട്രീയത്തേക്കാള്‍ വലുത്

Wednesday 29 August 2018 12:27 pm IST
ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി.

ന്യൂദല്‍ഹി: രാജ്യസുരക്ഷയാണ് രാഷ്ട്രീയത്തേക്കാള്‍ വലുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓര്‍ക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഭീമ കൊറേഗാവ് കലാപത്തിന് ആഹ്വാനം ചെയ്ത തീവ്ര ഇടത് ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെ വിമര്‍ശിച്ച്‌ രാഹുല്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിജിജുവിന്റെ പ്രതികരണം.

ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാവോയിസ്റ്റുകളെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി. ഡിസംബര്‍ 31ന് നടന്ന ഭീമ-കൊറെഗാവ് കലാപത്തിന് ആഹ്വാനം ചെയ്ത തീവ്ര ഇടത് ആക്ടിവിസ്റ്റുകളായ പി.വരവരറാവു, ഗൗതം നാവ്‌ലക, സുധാ ഭരദ്വാജ്, മകള്‍ അനു ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് അടക്കമുള്ളവരെയാണ് പൂനെ പോലീസ് പിടികൂടിയത്. അഞ്ചു നഗരങ്ങളിലായുള്ള ഇവരുടെ വീടുകളും ഓഫീസും പോലീസ് റെയ്ഡ് ചെയ്തു. 

ഇന്ത്യയില്‍ ഒരു എന്‍ജിഒയ്ക്ക് മാത്രമേ ഇടമുള്ളൂ. അത് ആര്‍എസ്‌എസാണ്. മറ്റ് എല്ലാ എന്‍ജിഒകളും അടച്ചുപൂട്ടുക. എല്ലാ ആക്ടിവിസ്റ്റുകളെയും തടങ്കലിലാക്കുക. പരാതിപ്പെടുന്നവരെ വെടിവച്ചു കൊല്ലുക. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.