എഡിബി സംഘം എത്തുന്നു. കരി ഓയിലോ അതോ കരഘോഷമോ?

Wednesday 29 August 2018 1:15 pm IST

കൊച്ചി: പ്രളയക്കെടുതിയുടെ പേരില്‍ മൂവായിരം കോടി രൂപ ലോകബാങ്കില്‍ നിന്നും വായ്പ എടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ റോയി മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വേള്‍ഡ് ബാങ്ക് പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഒരിക്കല്‍ ലോകബാങ്ക് ഗോബാക്ക് വിളിച്ചവരാണ് ഇപ്പോള്‍ സഹായം തേടി ലോകബാങ്കിന്റെ പടിവാതില്‍ക്കല്‍ മുട്ടുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഡിബി എന്ന് കേട്ടാൽ കുരു പൊട്ടുന്നവരൊക്കെ ഇവിടെ എങ്ങാനുമുണ്ടോ? എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് എഡിബി വായ്പ വാങ്ങുന്നതിനെതിരെ ചന്ദ്രഹാസമിളക്കിയ യോഗ്യന്മാർ ഇപ്പോ എഡിബി കാർക്ക് ചുവപ്പ് പരവതാനി വിരിക്കുന്നു. എഡിബി ഉദ്യോഗസ്ഥരുടെ കാറ് തടയുകയും കരിഓയിൽ അഭിഷേകം നടത്തുകയും ചെയ്ത പുണ്യാളന്മാർ എഡിബി സായ്‌വന്മാർക്കു മുന്നിൽ വളഞ്ഞു കുത്തി നിൽക്കുന്നു. 

എന്തെല്ലാം അഭ്യാസങ്ങൾ - പ്രതിപക്ഷത്തിരിക്കുമ്പോൾ സകല പദ്ധതികളേയും പരിപാടികളേയും തുരങ്കം വെയ്ക്കും, അധികാരത്തിലേറുമ്പോൾ ഉളുപ്പില്ലാതെ അത് വിഴുങ്ങും., അപ്പോ താത്വിക ന്യായങ്ങൾ വിതറും - 

ഭജനപ്പാട്ടുകാർ കോളാമ്പിയിലൂടെ ഉച്ചത്തിൽ പാടും

ഭക്തജന സംഘം പുതിയ രാഗങ്ങൾ രചിക്കും. എഡിബിയുടെ മഹത്വങ്ങൾ പാടികേൾപ്പിക്കും.

എല്ലാം തമ്പുരാന്റെ മിടുക്കെന്നാവും വാഴ്ത്തൽ. 

ഹര ഹരോ ഹര .......

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.