നിവിന്‍ പോളി ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

Wednesday 29 August 2018 1:03 pm IST
ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. എല്ലാവര്‍ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം.

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.

പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിന്‍ അഭ്യര്‍ഥിച്ചു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. എല്ലാവര്‍ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.