ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് ജിഎസ്ടി കരുത്ത് പകര്‍ന്നു: ആര്‍ബിഐ

Wednesday 29 August 2018 2:55 pm IST
അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപ തിരിച്ചെത്തി. ലഭിച്ച നോട്ടുകളെല്ലാം പരിശോധിച്ച് പ്രത്യേക സംവിധാനം വഴിയാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാകുന്ന കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിംഗ് സിസ്റ്റമാണ് ഇതിനായി ഉപയോഗിച്ചത്.

മുംബൈ: ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് ജിഎസ്ടി കരുത്ത് പകര്‍ന്നതായി ആര്‍ബിഐ 2017-18 വാര്‍ഷിക റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചക്കാണ് ജിഎസ്ടി കാരണമായത്. ആഭ്യന്തര സാമ്പത്തിക മേഖല കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണ്. ജിഎസ്ടി വന്നതോടെ 2017-18 സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം കുറഞ്ഞതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

അതേപോലെ അസാധുവാക്കിയ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപ തിരിച്ചെത്തി. ലഭിച്ച നോട്ടുകളെല്ലാം പരിശോധിച്ച് പ്രത്യേക സംവിധാനം വഴിയാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാകുന്ന കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രൊസസിംഗ് സിസ്റ്റമാണ് ഇതിനായി ഉപയോഗിച്ചത്. പിന്‍വലിച്ച അത്രയും മൂല്യമുള്ള പുതിയ നോട്ടുകള്‍ വിപണിയിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.

മാത്രമല്ല തിരിച്ചെത്തിയ അസാധു നോട്ടുകളെല്ലാം നശിപ്പിച്ചതായും, വിവിധ ബാങ്കുകള്‍ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുക എന്ന ശ്രമം അവസാനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.