കണ്ണൂര്‍: കേരള ചിത്രകലാപരിഷത്ത് സ്റ്റാന്‍ഡ് വിത്ത് കേരള ചിത്രകലാ ക്യാമ്പ് സപ്തംബര്‍ ഒന്നിന് സംഘടിപ്പിക്കമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കുക എന്നതാണ് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. ചിത്രകലാപരിഷത്ത് അംഗങ്ങള്‍ക്ക് പുറമെ മറ്റ് ചിത്രകാരന്മാരും ക്യാമ്പില്‍ പങ്കെടുക്കം. വളര്‍ന്ന് വരുന്ന ചിത്രകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്രകല സംബന്ധിച്ചുള്ള ചര്‍ച്ചകള്‍, സംവാദങ്ങള്‍, സിനിമ, ഡോക്യുമെന്ററികള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ വി.പി.സുരേഷ്, വിനോദ് പയ്യന്നൂര്‍, സന്തോഷ് ചൂണ്ട, പ്രസാദ് ചൊവ്വ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: