സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ സേവാഭാരതി സംവിധാനം ഒരുക്കും

Thursday 30 August 2018 2:34 am IST

തിരുവനന്തപുരം:  മഹാപ്രളയത്തില്‍ ദുരിതാശ്വാസ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന  ദേശീയ സേവാഭാരതി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ സഹായം നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി  ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ഹരായവരെ അത് നേടിയെടുക്കാന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കും. അതിന്റെ ഭാഗമായി   സേവാഭാരതി പ്രളയബാധിത പ്രദേശങ്ങളില്‍ സമഗ്രമായ സര്‍വ്വേ നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

'പകര്‍ച്ചവ്യാധി തടയാം, ആരോഗ്യ കേരളം സൃഷ്ടിക്കാം' എന്ന സന്ദേശം നല്‍കി കേരളമാകെ ശൂചീകരണ മഹായജ്ഞം സെപ്റ്റമ്പര്‍ ഒന്നിന് സംഘടിപ്പിക്കും. 2 ലക്ഷം പേര്‍  രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തുന്ന യജ്ഞത്തില്‍ പങ്കാളികളാകും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ. പ്രസന്നമൂര്‍ത്തി, ജനറല്‍ സെക്രട്ടറി എ വി ശങ്കരന്‍,  സംഘടനാ കാര്യദര്‍ശി യു.എന്‍. ഹരിദാസ്, സെക്രട്ടറി ഡി. വിജയന്‍ , രാഷ്ട്രീയ സ്വയം സേവകസംഘം സംസ്ഥാന  സഹ സേവാ പ്രമുഖ്  ജി.വി. ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.