ദുരിതാശ്വാസം: റെയിൽവേ സൗജന്യം 15 വരെ തുടരും

Wednesday 29 August 2018 6:41 pm IST

ന്യൂദൽഹി: കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് സൗജന്യമായി റെയിൽസൗകര്യം ലഭ്യമാക്കുന്ന സമയപരിധി സെപ്റ്റംബർ 15 വരെയാക്കി. നേരത്തെ ആഗസ്റ്റ് 31 വരെയായിരുന്നു. ചീഫ്‌സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണർ പുനീത് കുമാർ റെയിൽവേ ബോർഡ് ചെയർമാന് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു. 
 
കേരളഹൗസിൽ വലിയ തോതിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിയതോടെ അവ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നതിന് റെയിൽവെ സൗജന്യമായി നിശ്ചിത എണ്ണം ചരക്ക് ബോഗികൾ അനുവദിക്കുകയായിരുന്നു. എല്ലാ ദിവസവും 90 ടണ്ണിലധികം സാമഗ്രികൾ ഇങ്ങനെ കേരളത്തിലേക്ക് അയക്കാനായി. ഇതു വരെ 1000 ടണ്ണിലധികം അവശ്യവസ്തുക്കൾ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.