ലോക നാളികേര ദിനാഘോഷം റായ്പൂരില്‍

Thursday 30 August 2018 2:35 am IST

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡിന്റെയും ഛത്തീസ്ഗഡ്  ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  20-ാമത് ലോക നാളികേര ദിനാഘോഷം സെപ്റ്റംബര്‍ 2 ന് ഛത്തീസ്ഗഡിലെ റായ്പൂരിലെ ഇന്ദിര ഗാന്ധി കൃഷി വിശ്വവിദ്യാലയില്‍ കേന്ദ്രകൃഷി രാധാ മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. 

ഛത്തീസ്ഗഡ് കൃഷിമന്ത്രി ബ്രിജ്‌മോഹന്‍ അഗ്രവാള്‍ അധ്യക്ഷത വഹിക്കും. 'നാളികേരം ആരോഗ്യത്തിനും സമ്പത്തിനും സൗഖ്യത്തിനും' എന്നതാണ് ഈ വര്‍ഷത്തെ നാളികേരദിനത്തിന്റെ പ്രമേയം. ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകദിനമായ സപ്തംബര്‍ രണ്ടിനാണ് എപിസിസിയിലെ അംഗരാജ്യങ്ങള്‍ ലോകനാളികേര ദിനമായി ആചരിക്കുന്നത്.  

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 500 കേരകര്‍ഷകര്‍ പങ്കെടുക്കും. ബോര്‍ഡിനു കീഴിലുള്ള കേരോത്പാദക കമ്പനികളേയും കേരാധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളേയും കേര കരകൗശല നിര്‍മ്മാതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുളള പ്രദര്‍ശന വിപണനമേളയും നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.