ഗുണനിലവാരമില്ലാത്ത ഉല്പ്പന്നം; ജോണ്‍സണിന് ഇന്ത്യയിലും വന്‍ നഷ്ടപരിഹാരം നല്‍കണ്ടേിവരും

Thursday 30 August 2018 2:36 am IST

ന്യൂദല്‍ഹി: മെഡിക്കല്‍ രംഗത്തെ ആഗോള ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് ഇന്ത്യയിലും തിരിച്ചടി. ഇടുപ്പെല്ല് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് കമ്പനി വില്‍ക്കുന്ന ഇംപ്‌ളാന്റുകള്‍ക്ക് ഗുണനിലവാരമില്ലെന്നും നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ഈ കമ്പനിയുടെ ഉല്പ്പന്നങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്  അര്‍ബുദം ബാധിച്ചവര്‍ അമേരിക്കയില്‍  നിയമനടപടി നടത്തി ഇവരില്‍ നിന്ന് നേരത്തെ കോടാനുകോടികള്‍ നഷ്ടപരിഹാരം വാങ്ങിയിരുന്നു. വിദ്ഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്ത്യയിലും ഇവര്‍ക്കെതിരെ കേസുകള്‍ വരും. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ കൃത്രിമ ഇടുപ്പെല്ല് വാങ്ങി ശസ്ത്രക്രിയ നടത്തിയ അനവധി പേര്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം വിദഗ്ധ സമിതി പഠനം നടത്തിയത്. ഗുണനിലവാരമില്ലാത്ത ഇവരുടെ ഇംപ്‌ളാന്റുകള്‍ വച്ചതു മൂലം പലര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ കമ്പനി വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പിനിയുടെ ഉപസ്ഥാപനമായ ഡീപൂ ഇന്റര്‍നാഷണലാണ് ഇംപ്‌ളാന്റുകള്‍ നിര്‍മ്മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.