ലഖ്നൗ; മുലായം സിങ്ങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി പിളര്‍ന്നു.മുലായത്തിന്റെ മകനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുള്ള കടുത്ത ഭിന്നതയെത്തുടര്‍ന്ന് മുലായത്തിന്റെ സഹോദരനും പാര്‍ട്ടി നേതാവുമായ ശിവപാല്‍ യാദവ് പുതിയ സംഘടനയുണ്ടാക്കി.
സമാജ്വാദി സെക്യുലര്‍ മോര്ച്ചയെന്നാണ് പേര്. സമാജ്വാദി പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന ബഹുമാനവും സ്ഥാനവും ലഭിക്കാത്തവര്‍ മോര്‍ച്ചയില്‍ ചേരാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ചെറു പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും ശിവപാല്‍ പറഞ്ഞു. ഒന്നര വര്‍ഷമായി ഞാന്‍ പാര്‍ട്ടിയില്‍ എെന്തങ്കിലും ഉത്തരവാദിത്തം പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. ഇതുവരെ ഒന്നും ലഭിച്ചില്ല. അഖിലേഷ് യാദവിനെതിരെ അദ്ദേഹത്തിന്റെ കൊച്ചച്ഛന് കൂടിയായ ശിവപാല്‍ തുറന്നടിച്ചു.
ചെറുപാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ അത് സാധാരണക്കാര്‍ക്ക് ഗുണകരമാകും. ഇങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹം. ഞാന്‍ നേതാജിയെ( സഹോദരന് മുലായം) ബഹുമാനിക്കുന്നു. ഞാന്‍ അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹത്തെ ബഹുമാനിക്കാത്തവര്‍ അദ്ദേഹത്തെ ബഹുമാനിക്കുക തന്നെ ചെയ്യണം. അഖിലേഷും മുലായവും തമ്മിലുള്ള പോര് സൂചിപ്പിച്ച് വിമത നേതാവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: