ന്യൂദല്‍ഹി: നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെ ബാങ്കുകളിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2016 നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 നോട്ടുകളില്‍ 15.31 കോടിയുടെ നോട്ടുകള്‍ തിരികെയെത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്പെസിഫൈഡ് ബാങ്ക് നോട്ടുകളുടെ ( എസ്ബിഎന്‍എസ്) വെരിഫിക്കേഷന് അതിവേഗ കറന്‍സി വെരിഫിക്കേഷന് ആന്റ് പ്രോസസിങ് സിസ്റ്റത്തിലൂടെ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: