കോഴിക്കോട്: പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ 1000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ഹരിദ്വാര്‍ ഗായത്രി പരിവാര്‍ ആശ്രമത്തിലെ ആചാര്യന് രാജേഷ് ജയ്സ്വാള്‍ അറിയിച്ചു. പ്രളയദുരിതത്തിനിരയായ കല്ലുത്താന്‍കടവ് കോളനി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്കായി താല്‍ക്കാലിക ഷെല്‍റ്റര്‍ നിര്‍മിച്ചു നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. ശ്രേഷ്ഠാചാരസഭ ആചാര്യന് എം.ടി. വിശ്വനാഥന്, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ജില്ലാ സഹകാര്യവാഹ് സര്‍ജിത്ലാല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: