സനാതനധര്‍മത്തിന്റെ സന്ദേശം കൈമാറുന്ന പുരാണകഥകള്‍

Thursday 30 August 2018 2:47 am IST
നാരായണീയം, ജ്ഞാനപ്പാന, ഭജഗോവിന്ദം പോലെ ജനലക്ഷങ്ങളെ സ്വാധീനിച്ചിട്ടുള്ള കൃതികളനവധിയാണ്. ഋഷി-മുനി-രാജാക്കന്മാരുടെ സ്വതന്ത്രമായ ചരിത്രകഥകളും, പഞ്ചതന്ത്രം, വേതാളകഥകള്‍ പോലെ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന കഥകളും സനാതന ധര്‍മ പൈതൃകത്തിന്റെ ഭാഗമാണ്

സത്യം, ധര്‍മം, നീതി, ന്യായം, അഹിംസ എന്നീ സാമൂഹിക മൂല്യങ്ങള്‍, രാജവംശചരിത്രം, ഭാരതമഹിമ, സാമൂഹിക പശ്ചാത്തലം, വംശപരമ്പര ഇവയെല്ലാം കഥാരൂപത്തില്‍ ഭാരതീയ മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുവാന്‍ സഹായിച്ചത് നമ്മുടെ പുരാണകഥകളാണ്. ഹരികഥകളായും കഥാപ്രസംഗങ്ങളായും നാടകങ്ങളായും നൃത്തങ്ങളായും ഉപമകളായും പാഠപുസ്തകഭാഗങ്ങളായും നാം പുരാണകഥകളിലൂടെ സനാതനധര്‍മത്തിന്റെ സന്ദേശം തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ത്തിക്കൊടുത്തുകൊണ്ടേയിരുന്നു. ഇന്നും അതു തുടരുന്നു. സനാതന ധര്‍മസന്ദേശങ്ങള്‍ ഭാരതീയരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുവാന്‍ കാരണം ഈ പുരാണകഥകളാണ്.

 പതിനെട്ടു പുരാണങ്ങളും പതിനെട്ട് ഉപപുരാണങ്ങളുമുണ്ട്. മഹാപുരാണങ്ങള്‍ ഇവയാണ്. വിഷ്ണു, നാരദീയം, ഭവിഷ്യം, ഗരുഡം, അഗ്നി, മഹാഭാഗവതം, ശിവം, മാര്‍ക്കണ്ഡേയം, ലിംഗം, ബ്രഹ്മ വൈവര്‍ത്തം, മത്സ്യം, കൂര്‍മ്മം, വരാഹം, വാമനം, സ്‌കന്ദം, ബ്രഹ്മാണ്ഡം, പത്മം, വായു, (ഓരോ പേരിനോടുമൊപ്പം പുരാണം എന്നു ചേര്‍ക്കുക.)

 പതിനെട്ട് ഉപപുരാണങ്ങള്‍, സാംബം, ദേവിഭാഗവതം, കാലികം, നാരദം, ഹരിവംശം, വിഷ്ണു, ധര്‍മോത്തരം, കല്‍കി, മുല്‍ഗലം, ആദി, അത്മം, ബ്രഹ്മം, വിഷ്ണുധര്‍മം, നരസിംഹം, ക്രിയായോഗം, ബൃഹദ് നാരദീയം എന്നിവയാണ്.

 ആദികാവ്യങ്ങളായ വാത്മീകിരാമായണവും വ്യാസഭാരതവുമാണ് ഇതിഹാസങ്ങള്‍ . ഏഴുകാണ്ഡങ്ങളിലായി 550 ഓളം അദ്ധ്യായങ്ങളിലാണ് വാത്മീകി രാമായണം രചിച്ചിട്ടുള്ളത്. ഭാരതീയ ആചാരവിചാര വിശ്വാസധാര്‍മിക നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിങ്ങനെയാണെന്ന് ഈശ്വരാവതാരമായ ശ്രീരാമന്റെ ചരിത്രത്തിലൂടെ പൂര്‍വിക ഋഷിവര്യന്മാര്‍ നമുക്ക് കാണിച്ചുതരുകയാണ് വാത്മീകി രാമായണത്തിലൂടെ ചെയ്തത്. ഒരുവിധത്തില്‍ അപ്ലൈഡ് ധര്‍മശാസ്ത്രപന്ഥാവ് കാണിച്ചുതരുകയാണ് ശ്രീരാമന്റെ ജീവിതത്തിലൂടെ ചെയ്തത്.

 ലോകസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ കൃതി എന്നറിയപ്പെടുന്ന മഹാഭാരതം 18 പര്‍വങ്ങളിലായി ഒരു സമൂഹത്തിന്റെ സമഗ്രമായ ആത്മീയ-ഭൗതിക-ശാസ്ത്രീയ വിവരണം നല്‍കുന്നതാണ് പാണ്ഡവ-കൗരവവംശജരുടെ ചരിത്രപശ്ചാത്തലത്തിലൂടെ വേദവ്യാസന്‍ സ്വയം അതിന്റെ ഭാഗമായിത്തീര്‍ന്നുകൊണ്ടുതന്നെ എഴുതിയ ഈ ഗ്രന്ഥം. കഥകളും ഉപകഥകളും വിവരണങ്ങളും കൊണ്ടുനിറഞ്ഞുനി

ല്‍ക്കുന്നതിനാലാണ് മഹാഭാരതം ഇത്രയും വലിയ ഗ്രന്ഥമായിത്തീര്‍ന്നത്. ഓരോ സന്ദേശവും നല്‍കിയതിനുശേഷം ആ സന്ദേശം മനസ്സിലുറപ്പിച്ചു നിര്‍ത്തുവാന്‍ അതിനുതകുന്ന കഥകള്‍ പറയുന്നു. ഇപ്രകാരമുള്ള കഥകളുടെ പരമ്പരകള്‍തന്നെ ഭാരതത്തില്‍ ഉണ്ട്. ധാര്‍മിക സന്ദേശങ്ങള്‍ മനസ്സിലുറപ്പിക്കുവാന്‍ ഇന്നും നാം മഹാഭാരതത്തിലെ പല ഉപകഥകളും പറഞ്ഞുകൊടുക്കാറുണ്ട്. അനവധി കീര്‍ത്തനങ്ങളും നാമങ്ങളും മന്ത്രങ്ങളും ഇതിഹാസങ്ങളുടെയും പു

രാണങ്ങളുടെയും ഭാഗമാണ്.

 ഭാരതീയ വൈദിക ധാര്‍മിക ഗ്രന്ഥങ്ങളാണിത്രയും വിവരിച്ചു നല്‍കിയത്. സനാ

തന ധര്‍മചിന്താധാരകള്‍ മറ്റനവധി ഗ്രന്ഥങ്ങളിലൂടെയും ജനഹൃദയങ്ങളിലെത്തിയിട്ടുണ്ട്.    സുഭാഷിതങ്ങളടങ്ങുന്ന നീതിസാര-ഉപദേശസാര ഗ്രന്ഥങ്ങള്‍, തന്ത്ര വിഷയങ്ങളടങ്ങുന്ന ഗ്രന്ഥങ്ങള്‍, ആഗമഗ്രന്ഥങ്ങള്‍ ഇവയെല്ലാം സനാ

തന ധര്‍മത്തിന്റെ ഉജ്വലങ്ങളായ ജ്യോതിസ്ഫുരണത്തിന് കാരണങ്ങളാണ്. നാരായണീയം, ജ്ഞാനപ്പാന, ഭജഗോവിന്ദം പോലെ ജനലക്ഷങ്ങളെ സ്വാധീനിച്ചിട്ടുള്ള കൃതികളനവധിയാണ്. ഋഷി-മുനി-രാജാക്കന്മാരുടെ സ്വതന്ത്രമായ ചരിത്രകഥകളും, പഞ്ചതന്ത്രവും, വേതാളകഥകളും പോലെ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന കഥകളും സനാതന ധര്‍മപൈതൃകത്തിന്റെ ഭാഗമാണ്. അവയ്‌ക്കൊന്നും ആത്മീയ പശ്ചാത്തലമില്ല. എങ്കിലും ജീവിതാനുഭവചൈതന്യമുണ്ട്.

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.