പ്രളയക്കെടുതി ചര്‍ച്ച; ചെങ്ങന്നൂര്‍, റാന്നി എംഎല്‍എമാരെ ഒഴിവാക്കി

Thursday 30 August 2018 12:38 pm IST

തിരുവനന്തപുരം: പ്രളയം ഏറ്റവുമധികം ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ പ്രളയക്കെടുതിയുടെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനേയും റാന്നി എംഎല്‍എ രാജു എബ്രഹാമിനേയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് പരസ്യവിമര്‍ശനം നടത്തിയവരാണ് ഇരുവരും.

സിപിഎമ്മില്‍ നിന്ന് 11 പേര്‍ക്കായി 98 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പ്രളയദുരന്തം താരതമ്യേന രൂക്ഷമായി ബാധിക്കാത്ത യു.പ്രതിഭ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ചര്‍ച്ചയില്‍ സമയം അനുവദിച്ചിട്ടുണ്ട്.

സൈന്യം യഥാസമയം എത്തിയില്ലെങ്കില്‍ 10000 പേരെങ്കിലും മരിക്കുമെന്ന് സജി ചെറിയാന്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. അതേപോലെ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രാജു എബ്രഹാമും പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.