നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ കേസ് മാറ്റിവച്ചു

Thursday 30 August 2018 2:26 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ കേസ് പരിഗണിക്കുന്നത് മാറ്റി. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി. അടുത്ത മാസം 17 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്‍റെ വാദം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 

അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.