700 കോടി വാഗ്ദാനം ചെയ്തതിന് തെളിവ് എവിടെ: വിദേശ നയത്തില്‍ ഇടപെടാനാകില്ല

Thursday 30 August 2018 2:28 pm IST
വിദേശനയത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി. ഹര്‍ജിക്കാരന്റെ കയ്യില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളി.

കൊച്ചി: യുഎഇ വാഗ്ദാനം ചെയ്തതെന്ന് പറയുന്ന 700 കോടിയ്ക്ക് തെളിവ് എവിടെയെന്ന് ഹൈക്കോടതി. വിദേശ സഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്. 

ഹര്‍ജിക്കാരന്റെ കയ്യില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി  തള്ളി. ആവശ്യത്തിന് പണമുള്ളത് കൊണ്ടാകാം കേന്ദ്രം വിദേശസഹായം നിരസിച്ചെതെന്നും കോടതി വിലയിരുത്തി.

നിയമപരമായി കോടതിയ്ക്ക് ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും, വിഷയം കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.  യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചുവെന്നും വിദേശശസഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്വകാര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.