കേരളത്തിന് സഹായം; പ്രത്യേക യോഗം വിളിക്കുമെന്ന് രാജ്നാഥ് സിങ്

Thursday 30 August 2018 3:06 pm IST

ന്യൂദൽഹി: കേരളത്തിനാവശ്യമായ സഹായങ്ങൾ  ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. യോഗത്തിൽ മുഖ്യമന്ത്രിയും കേന്ദ്രവകുപ്പ് പ്രതിനിധികളുമായിരിക്കും പങ്കെടുക്കുക. കേരളത്തിൽ നിന്നുമുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാര്‍ .  അതേ സമയം സഹായം ചര്‍ച്ച ചെയ്യാന്‍ രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രി ദൽഹിക്ക് വന്നാല്‍ ഉന്നത തല യോഗം വിളിക്കാമെന്നാണ് മന്ത്രി എംപിമാർക്ക് ഉറപ്പ് നൽകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.